18 April Thursday

ഫാക്ടില്‍ അപ്രന്റീസ്: 106 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2016

ഫാക്ടില്‍ അപ്രന്റീസ്(ടെക്നീഷ്യന്‍, ട്രേഡ് അപ്രന്റീസുകള്‍)ഒഴിവ്. പരിശീലന കാലാവധി ഒരുവര്‍ഷം.

ടെക്നീഷ്യന്‍ അപ്രന്റീസ്: സിവില്‍, കംപ്യൂട്ടര്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റ് ടെക്നോളജി എന്നിവയിലുള്ള പോളിടെക്നിക് ത്രിവത്സര ഡിപ്ളോമ. ഡിപ്ളോമ പാസായശേഷം 2017 മാര്‍ച്ച് 31ന് മൂന്നുവര്‍ഷം കവിയാന്‍ പാടില്ല.
2017 ജനുവരി 30ന് 23 വയസ്സ്
കവിയരുത്.

ട്രേഡ് അപ്രന്റീസ്: ഫിറ്റര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സിഒപിഎ പ്ളമ്പര്‍.
2017 ജനുവരി ഒന്നിന് 23 വയസ്സ് കവിയരുത്.

ഡിപ്ളോമക്കാര്‍ www.mhrdnats.gov.in വെബ്സൈറ്റിലും ഡിഐടിഐക്കാര്‍ www.ncvtmis.gov.in/www.apprenticeship.gov.in വെബ്സൈറ്റിലും രജിസ്റ്റര്‍ചെയ്തവരാകണം. 
നിശ്ചിത യോഗ്യതയുള്ളവര്‍ www.fact.co.in  വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ പറയുന്ന തീയതിയില്‍ (ഓരോ ട്രേഡിനും 2017 ജനുവരിയില്‍ വ്യത്യസ്ത തീയതികളാണ്) എഴുത്തുപരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ www.fact.co.in വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top