ഇസിഎച്ച്‌എസ്‌ പോളിക്ലിനിക്കിൽ ഒഴിവ്‌



ഇസിഎച്ച്‌എസ്‌ പോളിക്ലിനിക്കുകളിലെ ഒഴിവുകളിലേക്ക്‌  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഗൈനക്കോളജിസ്‌റ്റ്‌ 1 (കണ്ണൂർ), മെഡിക്കൽ ഓഫീസർ 5 (കണ്ണൂർ 1, കോഴിക്കോട്‌ 2, പത്തനം തിട്ട 1, ഇരിട്ടി 1), ഡെന്റൽ ഹൈജീനിസ്‌റ്റ്‌/അസിസ്‌റ്റന്റ്‌/ടെക്‌നീഷ്യൻ 4 (പെരിന്തൽമ്മണ്ണ, കാഞ്ഞങ്ങാട്‌, കൽപ്പറ്റ, ഇരിട്ടി എന്നിവിടങ്ങളിൽ ഓരോന്നുവീതം), ഡാറ്റ എൻട്രിഓപറേറ്റർ 1 (കോഴിക്കോട്‌), പ്യൂൺ 3 (കണ്ണൂർ, കോഴിക്കോട്‌, പെരിന്തൽമണ്ണ ഓരോന്നുവീതം) സഫായിവാല 1 (കോഴിക്കോട്‌) എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷയും വിശദവിവരവും www.echs.gov.in ൽ ലഭിക്കും. ഫോട്ടോപതിച്ച്‌ അപേക്ഷ പൂരിപ്പിച്ച്‌  സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർടിഫിക്കറ്റുകൾ സഹിതം  Station Cell (ECHS), C/o DSC Centre, Distict Hospital(PO), Kannur--670017 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം ഫെബ്രുവരി 20നകം ലഭിക്കണം. വിശദവിവരത്തിന്‌ ഫോൺ 0497 2769191.  Read on deshabhimani.com

Related News