26 April Friday

ഇസിഎച്ച്‌എസ്‌ പോളിക്ലിനിക്കിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

ഇസിഎച്ച്‌എസ്‌ പോളിക്ലിനിക്കുകളിലെ ഒഴിവുകളിലേക്ക്‌  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഗൈനക്കോളജിസ്‌റ്റ്‌ 1 (കണ്ണൂർ), മെഡിക്കൽ ഓഫീസർ 5 (കണ്ണൂർ 1, കോഴിക്കോട്‌ 2, പത്തനം തിട്ട 1, ഇരിട്ടി 1), ഡെന്റൽ ഹൈജീനിസ്‌റ്റ്‌/അസിസ്‌റ്റന്റ്‌/ടെക്‌നീഷ്യൻ 4 (പെരിന്തൽമ്മണ്ണ, കാഞ്ഞങ്ങാട്‌, കൽപ്പറ്റ, ഇരിട്ടി എന്നിവിടങ്ങളിൽ ഓരോന്നുവീതം), ഡാറ്റ എൻട്രിഓപറേറ്റർ 1 (കോഴിക്കോട്‌), പ്യൂൺ 3 (കണ്ണൂർ, കോഴിക്കോട്‌, പെരിന്തൽമണ്ണ ഓരോന്നുവീതം) സഫായിവാല 1 (കോഴിക്കോട്‌) എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷയും വിശദവിവരവും www.echs.gov.in ൽ ലഭിക്കും.
ഫോട്ടോപതിച്ച്‌ അപേക്ഷ പൂരിപ്പിച്ച്‌  സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർടിഫിക്കറ്റുകൾ സഹിതം  Station Cell (ECHS), C/o DSC Centre, Distict Hospital(PO), Kannur--670017 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം ഫെബ്രുവരി 20നകം ലഭിക്കണം. വിശദവിവരത്തിന്‌ ഫോൺ 0497 2769191. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top