ഡൽഹി ഐഐടിയിൽ വിവിധ തസ്തിക



ഡൽഹി ഐഐടിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്(ഹിന്ദിസെൽ) 1, ജൂനിയർ സൂപ്രണ്ടന്റ് 4, ജൂനിയർ അസി. 25, ജൂനിയർ അസി.(അക്കൗണ്ട്സ്) 3 എന്നിങ്ങനെയാണ് ഒഴിവ്. എക്സിക്യൂട്ടീവ് എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ബിരുദാനാന്തരബിരുദം.ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്(ഹിന്ദിസെൽ) 55 ശതമാനം മാർക്കോടെ ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം. ജൂനിയർ സൂപ്രണ്ടന്റ് 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം. ജൂനിയർ അസിസ്റ്റന്റ് യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം, കംപ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷൻ അറിയണം.ജൂനിയർ അസി.(അക്കൗണ്ട്സ്) യേദഗ്യത 55 ശതമാനം മാർക്കോടെ ബിക്കോം, അക്കൗണ്ടിങ് സോഫ്റ്റ്വേർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ അറിയണം. https://ecampus.iitd.ac.in, http://www.iitd.ac.in/jobs വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് അഞ്ച് വൈകിട്ട് നാല്. യോഗ്യത, തൊഴിൽ പരിചയം തുടങ്ങി വിശദവിവരം website ൽ.     Read on deshabhimani.com

Related News