25 April Thursday

ഡൽഹി ഐഐടിയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഡൽഹി ഐഐടിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്(ഹിന്ദിസെൽ) 1, ജൂനിയർ സൂപ്രണ്ടന്റ് 4, ജൂനിയർ അസി. 25, ജൂനിയർ അസി.(അക്കൗണ്ട്സ്) 3 എന്നിങ്ങനെയാണ് ഒഴിവ്. എക്സിക്യൂട്ടീവ് എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ബിരുദാനാന്തരബിരുദം.ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്(ഹിന്ദിസെൽ) 55 ശതമാനം മാർക്കോടെ ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം. ജൂനിയർ സൂപ്രണ്ടന്റ് 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം. ജൂനിയർ അസിസ്റ്റന്റ് യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം, കംപ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷൻ അറിയണം.ജൂനിയർ അസി.(അക്കൗണ്ട്സ്) യേദഗ്യത 55 ശതമാനം മാർക്കോടെ ബിക്കോം, അക്കൗണ്ടിങ് സോഫ്റ്റ്വേർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ അറിയണം. https://ecampus.iitd.ac.in, http://www.iitd.ac.in/jobs വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് അഞ്ച് വൈകിട്ട് നാല്. യോഗ്യത, തൊഴിൽ പരിചയം തുടങ്ങി വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top