കൊൽക്കത്ത മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റിയിൽ



കൊൽക്കത്ത മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ(സിവിൽ) 100, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 25, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 25 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമ.  പ്രായം 21‐32. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.mscwb.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 15. വിശദവിവരം website ൽ.   Read on deshabhimani.com

Related News