ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്



ചെന്നൈ ഇന്റഗ്രൽ കോച്ച്  ഫാക്ടറി അപ്രന്റിസിനെ തെരഞ്ഞെടുക്കും. 992 ഒഴിവുണ്ട്. എക്സ് ഐടിഐക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 120, ഫിറ്റർ 140, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 130 എന്നിങ്ങനെയും തുടക്കക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 80, ഫിറ്റർ 120, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 160 എന്നിങ്ങനെയുമാണ് ഒഴിവുകൾ. പ്രായം 15‐24. എക്സ് ഐടിഐക്കാർക്ക് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റുമാണ് യോഗ്യത. തുടക്കക്കാർക്ക് യോഗ്യത 50 ശതമാനം പത്താം ക്ലാസ്സോടെ. ഓൺലൈനായി https://www.icf.indianrailways.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 24.   Read on deshabhimani.com

Related News