സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്: 2326 ഒഴിവ്



സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ളസ്റ്ററുകളില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അമ്പതു ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം. അപേക്ഷിക്കുന്ന തസ്തികയ്ക്കു സമാനമായ ട്രേഡില്‍ എന്‍സിവിടിയുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. 2016 നവംബര്‍ ഒന്നിന് 24 വയസ്സ് കവിയരുത്. എസ്സി/എസ്ടിക്ക് അഞ്ചുവര്‍ഷത്തെയും ഒബിസിക്ക് മൂന്നുവര്‍ഷത്തെയും വയസ്സിളവ്. മുംബൈ, ബുസവാല്‍, പുണെ, നാഗ്പുര്‍, ഷൊലാപുര്‍ എന്നീ ക്ളസ്റ്ററുകളിലാണ് ഒഴിവ്. www.rrccr.com വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം  30നകം അപേക്ഷിക്കണം.   Read on deshabhimani.com

Related News