പ്ലാസ്‌റ്റിക്‌സ്‌ എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജിയിൽ



ചെന്നൈ ആസ്ഥാനമായ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്‌റ്റിക്‌സ്‌  എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ഗ്രൂപ്പ്‌ എ, ബി, സി തസ്‌തികകളിലായി 57 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ എ തസ്‌തികയിൽ സീനിയർ ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ) നാലൊഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക്‌ വേണം. എട്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 40. ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ)  ആറ്‌ ഒഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക്‌ വേണം. അഞ്ച്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 35. ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്‌/ടെസ്‌റ്റിങ്‌/ടൂൾ റൂം) 10 ഒഴിവ്‌. യോഗ്യത ഫസ്‌റ്റ്‌ ക്ലാസ്സ്‌ എംഇ/എംടെകും. പോളിമേഴ്‌സ്‌/പ്ലാസ്‌റ്റിക്‌സിൽ രണ്ട്‌ വർഷത്തെ പരിചയം. അല്ലെങ്കിൽ പോളിമർ എൻജിനിയറിങ്‌/സയൻസ്‌/ ടെക്‌നോളജിയിൽ പിഎച്ച്‌ഡിയും രണ്ട്‌ വർഷത്തെ പരിചയവും. പ്രായപരിധി 35. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഗ്രൂപ്പ്‌ ബി അസി. ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്‌/ടെസ്‌റ്റിങ്‌/ടൂൾ റൂം) ഒഴിവ്‌ 10, യോഗ്യത മെക്കാനിക്കൽ/കെമിക്കൽ/പോളിമർ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സ്‌ ബിഎ/ ബിടെക്‌, രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ പോളിമർ സയൻസിൽ ഒന്നാം ക്ലാസ്സ്‌ എംഎസ്‌സിയും മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായം 32. അസി. ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ/ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌) ആറൊഴിവ്‌.  പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ  യോഗ്യത ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ  ബിരുദാനന്തര ബിരുദം/മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ  55 ശതമാനം മാർക്ക്‌ വേണം. കൂടാതെ മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം. ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ വിഭാഗത്തിലേക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ ഒന്നാം ക്ലാസ്സ്‌ ബികോം, ഒന്നാം  ക്ലാസ്സ്‌ എംബിഎ(ഫിനാൻസ്‌)/ ഒന്നാം ക്ലാസ്സ്‌ എം കോം. ഉയർന്ന പ്രായം 32. ഗ്രൂപ്പ്‌ സി അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസി. ഗ്രേഡ്‌ മൂന്ന്‌  ആറൊഴിവ്‌. യോഗ്യത 62 ശതമാനം മാർക്കോടെ ബിരുദം. ഇംഗ്ലീഷ്‌/ഹിന്ദി ടൈപ്പിങ്‌ പരിജ്ഞാനമുണ്ടാകണം. കൂടാതെ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 32. ടെക്‌നിക്കൽ അസി. ഗ്രേഡ്‌ മൂന്ന്‌ 15 ഒഴിവ്‌. യോഗ്യത മെക്കാനിക്കൽ/ഡിപിഎംടി/ഡിപിടി/പിജിഡിപിടിക്യുസി/പിജിഡിപിപിടി/പിഡിപി. എംഡി, സിഎഡി/സിഎഎം ഒരുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഐടിഐ, രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം.അപേക്ഷിക്കുന്നത്‌ സംബന്ധിച്ച്‌ വിശദവിവരം  www.cipet.gov.in. അപേക്ഷ വെബ്‌സൈറ്റിലുള്ള മാതൃകയിൽ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം The Director(Administration), CIPET Head office, T V K Industrial Estate, Guindy, Chennai--600032 എന്ന വിലാസത്തിൽ സ്‌പീഡ്‌ പോസ്‌റ്റായോ രജിസ്‌ട്രേഡായോ അയക്കുക. കവറിനുപുറത്ത്‌ പരസ്യ വിജ്ഞാപന നമ്പറും തസ്‌തികയും രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 29. Read on deshabhimani.com

Related News