28 March Thursday

പ്ലാസ്‌റ്റിക്‌സ്‌ എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

ചെന്നൈ ആസ്ഥാനമായ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്‌റ്റിക്‌സ്‌  എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ഗ്രൂപ്പ്‌ എ, ബി, സി തസ്‌തികകളിലായി 57 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ എ തസ്‌തികയിൽ സീനിയർ ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ) നാലൊഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക്‌ വേണം. എട്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 40. ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ)  ആറ്‌ ഒഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക്‌ വേണം. അഞ്ച്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 35.
ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്‌/ടെസ്‌റ്റിങ്‌/ടൂൾ റൂം) 10 ഒഴിവ്‌. യോഗ്യത ഫസ്‌റ്റ്‌ ക്ലാസ്സ്‌ എംഇ/എംടെകും. പോളിമേഴ്‌സ്‌/പ്ലാസ്‌റ്റിക്‌സിൽ രണ്ട്‌ വർഷത്തെ പരിചയം. അല്ലെങ്കിൽ പോളിമർ എൻജിനിയറിങ്‌/സയൻസ്‌/ ടെക്‌നോളജിയിൽ പിഎച്ച്‌ഡിയും രണ്ട്‌ വർഷത്തെ പരിചയവും.
പ്രായപരിധി 35. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഗ്രൂപ്പ്‌ ബി അസി. ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്‌/ടെസ്‌റ്റിങ്‌/ടൂൾ റൂം) ഒഴിവ്‌ 10, യോഗ്യത മെക്കാനിക്കൽ/കെമിക്കൽ/പോളിമർ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സ്‌ ബിഎ/ ബിടെക്‌, രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ പോളിമർ സയൻസിൽ ഒന്നാം ക്ലാസ്സ്‌ എംഎസ്‌സിയും മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായം 32.
അസി. ഓഫീസർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ/ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌) ആറൊഴിവ്‌.  പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ  യോഗ്യത ബിരുദം, എംബിഎ/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ  ബിരുദാനന്തര ബിരുദം/മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ  55 ശതമാനം മാർക്ക്‌ വേണം. കൂടാതെ മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ വിഭാഗത്തിലേക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ ഒന്നാം ക്ലാസ്സ്‌ ബികോം, ഒന്നാം  ക്ലാസ്സ്‌ എംബിഎ(ഫിനാൻസ്‌)/ ഒന്നാം ക്ലാസ്സ്‌ എം കോം. ഉയർന്ന പ്രായം 32. ഗ്രൂപ്പ്‌ സി അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസി. ഗ്രേഡ്‌ മൂന്ന്‌  ആറൊഴിവ്‌. യോഗ്യത 62 ശതമാനം മാർക്കോടെ ബിരുദം. ഇംഗ്ലീഷ്‌/ഹിന്ദി ടൈപ്പിങ്‌ പരിജ്ഞാനമുണ്ടാകണം. കൂടാതെ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 32. ടെക്‌നിക്കൽ അസി. ഗ്രേഡ്‌ മൂന്ന്‌ 15 ഒഴിവ്‌. യോഗ്യത മെക്കാനിക്കൽ/ഡിപിഎംടി/ഡിപിടി/പിജിഡിപിടിക്യുസി/പിജിഡിപിപിടി/പിഡിപി. എംഡി, സിഎഡി/സിഎഎം ഒരുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഐടിഐ, രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം.അപേക്ഷിക്കുന്നത്‌ സംബന്ധിച്ച്‌ വിശദവിവരം  www.cipet.gov.in.
അപേക്ഷ വെബ്‌സൈറ്റിലുള്ള മാതൃകയിൽ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം The Director(Administration), CIPET Head office, T V K Industrial Estate, Guindy, Chennai--600032 എന്ന വിലാസത്തിൽ സ്‌പീഡ്‌ പോസ്‌റ്റായോ രജിസ്‌ട്രേഡായോ അയക്കുക. കവറിനുപുറത്ത്‌ പരസ്യ വിജ്ഞാപന നമ്പറും തസ്‌തികയും രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 29.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top