ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുണ്ട്



ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ വൈദഗ്ധ്യമാവശ്യമുള്ള(സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1336, അവിദഗ്ധ(നോൺ സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1342 ഒഴിവും കൺസൽട്ടന്റ് (ഇലക്ട്രിക്കൽ എൻജിനിയർ) 4, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 2 എന്നിങ്ങനെ ആകെ 2784 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സ്കിൽഡ് വിഭാഗത്തിൽ ഐടിഐ (ഇലക്ട്രിക്കൽ/ വയർമാൻ), ഇലക്ട്രിക്കൽ വിഭാഗത്തിൽ രണ്ട് വർഷത്തെ പരിചയം. പ്രായം 18‐45. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനുമുള്ള കഴിവ്. അൺസ്കിൽഡ് വിഭാഗത്തിൽ യോഗ്യത എട്ടാം ക്ലാസ്സ് ജയം. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്. കൺസൽട്ടന്റ് യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം. ഇലക്ട്രിക്കൽ സിസ്റ്റത്തിൽ അഞ്ച് വർഷത്തെ പരിചയം.വൈദ്യുതി മേഖലയിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന. അക്കൗണ്ട്സ് എക്സിക്യൂട്ടീവ് യോഗ്യത ബികോം/എംകോം/എംബിഎ(ഫിനാൻസ്), ഇപിഎഫ്, ഇഎസ്ഐ, ടാക്സേഷൻ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം. www.beciljobs.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25. വിശദവിവരം website ൽ.   Read on deshabhimani.com

Related News