ആയുഷിൽ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ‌ ഓഫീസർ



കേരള സർക്കാരിന്റെ ആയുഷ്‌ ഡിപാർട്‌മെന്റിൽ  സ്‌റ്റേറ്റ്‌ മെഡിസിനൽ പ്ലാന്റ്‌ ബോർഡിൽ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്‌. യോഗ്യത ബോട്ടണിയിൽ ബിരുദാനന്തര ബിരുദം (നോൺ പ്രൊഫഷണൽ)/ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം/ഫോറസ്‌ട്രിയിൽ ബിരുദം/അഗ്രികൾച്ചറൽ സയൻസിൽ ബിരുദം. ആയുർവേദ/അഗ്രികൾച്ചറൽ സയൻസ്‌/പ്ലാന്റ്‌‌ സയൻസ്‌/പ്ലാന്റ്‌ കൺസർവേഷൻ/പ്ലാന്റ്‌ ടാക്‌സോണമി/അഗ്രികൾച്ചർ/ഫോറസ്‌ട്രി അല്ലെങ്കിൽ അനുബന്ധമേഖലകളിൽ  തൊഴിൽ പരിചയം വേണം. അപേക്ഷ സെക്രട്ടറി, ആയുഷ്‌ ഡിപാർട്‌മെന്റ്‌ അനക്‌സ്‌ രണ്ട്‌, ഗവ. സെക്രട്ടറിയറ്റ്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 30ന്‌ വൈകിട്ട്‌  അഞ്ചിനകം ലഭിക്കണം.   Read on deshabhimani.com

Related News