28 March Thursday

ആയുഷിൽ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

കേരള സർക്കാരിന്റെ ആയുഷ്‌ ഡിപാർട്‌മെന്റിൽ  സ്‌റ്റേറ്റ്‌ മെഡിസിനൽ പ്ലാന്റ്‌ ബോർഡിൽ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്‌. യോഗ്യത ബോട്ടണിയിൽ ബിരുദാനന്തര ബിരുദം (നോൺ പ്രൊഫഷണൽ)/ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം/ഫോറസ്‌ട്രിയിൽ ബിരുദം/അഗ്രികൾച്ചറൽ സയൻസിൽ ബിരുദം. ആയുർവേദ/അഗ്രികൾച്ചറൽ സയൻസ്‌/പ്ലാന്റ്‌‌ സയൻസ്‌/പ്ലാന്റ്‌ കൺസർവേഷൻ/പ്ലാന്റ്‌ ടാക്‌സോണമി/അഗ്രികൾച്ചർ/ഫോറസ്‌ട്രി അല്ലെങ്കിൽ അനുബന്ധമേഖലകളിൽ  തൊഴിൽ പരിചയം വേണം. അപേക്ഷ സെക്രട്ടറി, ആയുഷ്‌ ഡിപാർട്‌മെന്റ്‌ അനക്‌സ്‌ രണ്ട്‌, ഗവ. സെക്രട്ടറിയറ്റ്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 30ന്‌ വൈകിട്ട്‌  അഞ്ചിനകം ലഭിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top