സൗത്ത‌് ഇൻഡ്യൻ ബാങ്കിന‌് 70 കോടി ലാഭം



കൊച്ചി > സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ‌ു സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 70.13 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ‌് 1,32,324 കോടിയായി. നിക്ഷേപം 74,911 കോടിയും വായ‌്പ 57,413 കോടി രൂപയുമാണ‌്. മുൻവർഷത്തേക്കാൾ 11.5 ശതമാനവും 15.48 ശതമാനവും വീതം കൂടുതൽ. ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞതവണ 1,16,859 കോടി രൂപയായിരുന്നു. വായ്പാവിതരണം മുൻവർഷം ഇതേ കാലത്ത‌് 49,714 കോടി രൂപയായിരുന്നു. മൂലധനപര്യാപ്ത അനുപാതം 2018 സെപ്തംബറിലെ കണക്കുപ്രകാരം 12.11 ശതമാനമാണ്. റീട്ടെയ്ൽ, കാർഷിക, എംഎസ്എംഇ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത‌് ബാങ്കിന്റെ പ്രവർത്തനമികവ് ഉയർത്തിയതായി എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. പ്രളയബാധിതപ്രദേശങ്ങളിലെ ബാങ്ക‌് വായ‌്പാ തിരിച്ചടവിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News