25 April Thursday

സൗത്ത‌് ഇൻഡ്യൻ ബാങ്കിന‌് 70 കോടി ലാഭം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

കൊച്ചി > സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ‌ു സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 70.13 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ‌് 1,32,324 കോടിയായി. നിക്ഷേപം 74,911 കോടിയും വായ‌്പ 57,413 കോടി രൂപയുമാണ‌്. മുൻവർഷത്തേക്കാൾ 11.5 ശതമാനവും 15.48 ശതമാനവും വീതം കൂടുതൽ.

ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞതവണ 1,16,859 കോടി രൂപയായിരുന്നു. വായ്പാവിതരണം മുൻവർഷം ഇതേ കാലത്ത‌് 49,714 കോടി രൂപയായിരുന്നു. മൂലധനപര്യാപ്ത അനുപാതം 2018 സെപ്തംബറിലെ കണക്കുപ്രകാരം 12.11 ശതമാനമാണ്. റീട്ടെയ്ൽ, കാർഷിക, എംഎസ്എംഇ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത‌് ബാങ്കിന്റെ പ്രവർത്തനമികവ് ഉയർത്തിയതായി എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. പ്രളയബാധിതപ്രദേശങ്ങളിലെ ബാങ്ക‌് വായ‌്പാ തിരിച്ചടവിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top