വിപണിയിൽ തരംഗമാകാൻ റിയല്‍മി ബുക്ക് ലാപ്ടോപുകൾ



കൊച്ചി > സ്‌മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ആദ്യമായി ലാപ്‌ടോ‌പ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി ബുക്ക് എന്ന പേരിലാണ് 14 ഇഞ്ച് സ്ലിം ലാപ്‌ടോ‌പ്പുകൾ എത്തിക്കുന്നത്. 3:2 സ്‌ക്രീൻ അനുപാതത്തിൽ ഫുൾ ഡിസ്‌പ്ലേ, ഡിടിഎസ് സ്‌റ്റീ‌രിയോ സൗണ്ട്, 11 മണിക്കൂർ ബാറ്ററി ദൈർഘ്യം, 65 വാട്‌സ് സൂപ്പർ ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. എട്ടു ജിബി -512 ജിബിയിൽ 11 ജനറേഷൻ ഇന്റൽ കോർ ഐ3 പ്രൊസസർ ബുക്കിന് 44,999 രൂപയും ഐ5 പ്രൊസസറിന് 56,999 രൂപയുമാണ് വില. 30 മുതൽ റിയൽമി ഡോട്ട് കോമിലും ഫ്ലിപ്‌കാർട്ടിലും ലഭ്യമാകും. Read on deshabhimani.com

Related News