18 December Thursday

വിപണിയിൽ തരംഗമാകാൻ റിയല്‍മി ബുക്ക് ലാപ്ടോപുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 25, 2021

കൊച്ചി > സ്‌മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ആദ്യമായി ലാപ്‌ടോ‌പ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി ബുക്ക് എന്ന പേരിലാണ് 14 ഇഞ്ച് സ്ലിം ലാപ്‌ടോ‌പ്പുകൾ എത്തിക്കുന്നത്.

3:2 സ്‌ക്രീൻ അനുപാതത്തിൽ ഫുൾ ഡിസ്‌പ്ലേ, ഡിടിഎസ് സ്‌റ്റീ‌രിയോ സൗണ്ട്, 11 മണിക്കൂർ ബാറ്ററി ദൈർഘ്യം, 65 വാട്‌സ് സൂപ്പർ ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ.

എട്ടു ജിബി -512 ജിബിയിൽ 11 ജനറേഷൻ ഇന്റൽ കോർ ഐ3 പ്രൊസസർ ബുക്കിന് 44,999 രൂപയും ഐ5 പ്രൊസസറിന് 56,999 രൂപയുമാണ് വില. 30 മുതൽ റിയൽമി ഡോട്ട് കോമിലും ഫ്ലിപ്‌കാർട്ടിലും ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top