സ്വര്‍ണവില സർവകാല റെക്കോഡിൽ; പവന് 35,120



കൊച്ചി സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ബുധനാഴ്ച ​ഗ്രാമിന് 15 രൂപ വർധിച്ച് 4,390 രൂപയും പവന് 120 രൂപ  വർധിച്ച് 35,120 രൂപയുമായി.  തുടർച്ചയായി നാലുദിവസം 35,000 രൂപയിൽ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് വില വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് തിരികെ എത്തിയത്. വില കൂടിയതിനാലും വിവാഹ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതിനാലും കാര്യമായ വിൽപ്പന നടക്കുന്നില്ലെന്ന് സ്വർണവ്യാപാരികൾ പറയുന്നു. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇതുവരെ പവന്  4,480 രൂപയാണ് വർധിച്ചത്. ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ  30,640 രൂപയായിരുന്നു. ആ​ഗോള വിപണിയിൽ സ്വർണവില ഉയർന്നുനിൽക്കുന്നതാണ് സംസ്ഥാനത്തും വില വർധിക്കുന്നതിന് കാരണമായത്. Read on deshabhimani.com

Related News