ഡോളറിനെ അപേക്ഷിച്ച് രൂപ 2 മാസത്തെ താഴ്ന്ന നിലയില്‍



മുംബൈ  > ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യശോഷണം തുടരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസം രണ്ടു പൈസ താഴ്ന്നതോടെ ഒരു ഡോളറിന് 66.80 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച. ബാങ്കുകളില്‍നിന്നും ഇറക്കുമതിക്കാരില്‍നിന്നും ആവശ്യമേറിയതാണ് ഡോളറിന്റെ മൂല്യമുയരാന്‍ കാരണം. അസംസ്കൃത എണ്ണവില ഉയര്‍ന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു വ്യാപാരദിവസങ്ങളിലായി രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 24 പൈസ കുറഞ്ഞിട്ടുണ്ട്. Read on deshabhimani.com

Related News