സ്വർണവിലയിൽ ഇടിവ്‌ ; പവന്‌ 41,200 രൂപയായി



  കൊച്ചി> തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 41,200 രൂപയായി.  ഗ്രാമിന് 5150 രൂപയാണ് വില. കഴിഞ്ഞ ആഴ്ചകളിലെ കുത്തനെയുള്ള വിലവർധനവിന് പിന്നാലെയാണ് വില കുറയുന്നത്‌. വെള്ളിയാഴ്ചയാണ് പവന്റെ വില റെക്കോർഡ് വില ഭേദിച്ച് 42,000 രൂപയിലെത്തിയത്. പിന്നീടത്‌ 800 രൂപ കുറഞ്ഞ്‌ 41,200 ആയി. Read on deshabhimani.com

Related News