ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക‌്സ‌്പോ ഇന്ന് സമാപിക്കും



കൊച്ചി> ക്രെഡായ് കേരള കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചുവന്ന ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക‌്സ‌്പോ സമാപിച്ചു. രാജ്യത്തെ 24 പ്രമുഖ ബിൽഡർമാരും 12 ഹോം ആക‌്സസറി ബ്രാൻഡുകളും എക‌്സ‌്പോയിലുണ്ടായിരുന്നു. രാജ്യത്തെ മികച്ച ഹോം ബ്രാൻഡുകളും പ്രദർശനത്തിലുണ്ടായിരുന്നു. ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ പ്ലസ് എന്ന പേരിൽ കൂടുതൽ ഭവന ബ്രാൻഡുകളും ഏറ്റവും മികച്ച പദ്ധതികളും  അവതരിപ്പിച്ചിരുന്നു. ഗൃഹോപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഫിറ്റിങ്സ്, ടൈൽസ്, കിച്ചൻ ക്യാബിനറ്റുകൾ, ക്രോം ഫിറ്റിങ്സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമായി. പ്രമുഖ ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും സാന്നിധ്യവും സേവനവും പ്രദർശനമേളയിൽ ശ്രദ്ധേയമായി. Read on deshabhimani.com

Related News