ശ്രീനിവാസൻ ചിത്രം 'അയാൾ ശശി' യിലെ 'ശശിപ്പാട്ട് ' പുറത്തിറക്കി/video



കൊച്ചി > സജിൻ ബാബു സംവിധാനം നിർവഹിച്ച  ശ്രീനിവാസൻ ചിത്രമായ 'അയാൾ ശശി' യിലെ ആദ്യ വീഡിയോ സോങ് 'ശശിപ്പാട്ട് ' പുറത്തിറക്കി. വി വിനയകുമാറിന്റെ വരികളിൽ വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേസിൽ സി ജെ ആണ്.  ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. പിക്സ് ൻ ടെയിൽസിന്റെ ബാനറിൽ പി സുകുമാർ , സുധീഷ് എൻ പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 ആണ് പാട്ട് റിലീസ് ചെയ്തത്. Read on deshabhimani.com

Related News