യൂട്യൂബിൽ ശ്രദ്ധനേടി തമിഴ്‌ മ്യൂസിക്കൽ ആൽബം "പടുവാ പയാ'



യൂട്യൂബിൽ ട്രെൻഡിങ്ങായി തമിഴ് മ്യൂസിക്കല്‍ ആല്‍ബം "പടുവാ പയാ'. ടി അഗസ്റ്റിന്‍ രചിച്ച് ബെന്‍ ഇ മോഹന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്വാല ജ്വല്‍ എന്ന മലയാളി കോളേജ് വിദ്യാര്‍ഥിനിയാണ്. ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നതും ജ്വാല തന്നെ. ഒപ്പം സിനിമാ മേക്കപ്പ് രംഗത്ത് ശ്രദ്ധേയനായ പ്രദീപ് വിതുരയും. ഛായാഗ്രഹണം, എഡിറ്റിംഗും സംവിധാനവും അരുണേഷ് ശങ്കര്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മൂഗിള്‍ ഈസൈ യൂ ട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. മാസ് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് നിര്‍മാണം. Read on deshabhimani.com

Related News