ഗുഡ് ബൈ ബിടിഎസ്

ബിടിഎസ്‌ ടീം


സോള്‍> ദക്ഷിണകൊറിയൻ ബാൻഡായ ബിടിഎസ് സംഗീതലോകത്തുനിന്ന്‌ ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന്‌ തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയതിനെ തുട‌ർന്ന് സംഘടിപ്പിച്ച അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ  പ്രഖ്യാപനം. ആർഎം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്ന് ബാൻഡ് അംഗം ജംഗൂക് പറഞ്ഞു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ആൽബം പുറത്തിറക്കിയാണ് ബിടിഎസ് ഒമ്പതാം വാർഷികം ആഘോഷിച്ചത്. Read on deshabhimani.com

Related News