18 September Thursday

ഗുഡ് ബൈ ബിടിഎസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

ബിടിഎസ്‌ ടീം

സോള്‍> ദക്ഷിണകൊറിയൻ ബാൻഡായ ബിടിഎസ് സംഗീതലോകത്തുനിന്ന്‌ ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന്‌ തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയതിനെ തുട‌ർന്ന് സംഘടിപ്പിച്ച അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ  പ്രഖ്യാപനം.

ആർഎം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്ന് ബാൻഡ് അംഗം ജംഗൂക് പറഞ്ഞു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ആൽബം പുറത്തിറക്കിയാണ് ബിടിഎസ് ഒമ്പതാം വാർഷികം ആഘോഷിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top