അതിജീവനത്തിന്‌ യോഗയും



ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും വ്യവസ്ഥകളെയും അവയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ പ്രാപ്തമാക്കുന്ന ശ്വസന -ശാരീരിക വ്യായാമമാണ് യോഗാസനങ്ങൾ. ഭുജംഗാസനം  പ്രക്രിയ 1-    കൈകാലുകൾ  അടുപ്പിച്ചുവച്ച് നെറ്റി തറയിൽ മുട്ടിച്ച്‌ കമിഴ്‌ന്ന്‌ കിടക്കുക - 2     ഇരു കൈകളും മുന്നോട്ട് നീട്ടി കമിഴ്‌ത്തി വയ്‌ക്കുക 3    ശാന്താനായതിനുശേഷം ഇരു കൈകളും നെഞ്ചിനുസമീപം കമിഴ്‌ത്തി വയ്‌ക്കുക 4    സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനനുസരിച്ച് പുരികങ്ങൾക്കിടയിൽ നോക്കി,  പാമ്പ് പത്തി ഉയർത്തുന്നതുപോലെ തലയും നെഞ്ചും 45 ഡിഗ്രിവരെ ഉയർത്തുക.  -രണ്ട് സെക്കൻഡ്‌ ശ്വാസം ഉള്ളിൽ നിർത്തുക. 5    സാവധാനം ശ്വാസം വിട്ടുകൊണ്ട് ആരംഭസ്ഥിതിയിലേക്ക് തിരിച്ചുവരിക - 6    ഇത്‌ 5 മുതൽ 10 വരെ ആവർത്തിക്കുക   കന്ദരാസനം     പ്രക്രിയ 1    കൈകാലുകൾ അടുപ്പിച്ചുവച്ച് (കൈകൾ കമിഴ്‌ത്തി ) ശാന്തനായി കിടക്കുക 2    ഇരുകാൽ മുട്ടുകളും മടക്കി കാൽപ്പത്തികൾ പൃഷ്ടഭാഗത്തോട് ചേർത്തുവയ്‌ക്കുക (കാൽപ്പത്തികൾ അൽപ്പം അകറ്റി ) 3    സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പം അരക്കെട്ട് ഉയർത്തി താടി നെഞ്ചോട് ചേർത്തുവയ്‌ക്കുക 4    ശ്വാസം വിട്ട് സാധാരണ ശ്വാസത്തിൽ 10 സെക്കൻഡുവരെ സ്ഥിതി തുടരുക. 5    ശ്വാസം വിട്ടുകൊണ്ട് ആരംഭസ്ഥിതിയിലേക്ക് തിരിച്ചുവരിക   കെ ടി  കൃഷ്‌ണദാസ്‌ ചേതനയോഗ സംസ്ഥാന ഫാക്കൽറ്റി അംഗം Read on deshabhimani.com

Related News