25 April Thursday

അതിജീവനത്തിന്‌ യോഗയും

കെ ടി കൃഷ്‌ണദാസ്‌ Updated: Tuesday Mar 31, 2020

ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും വ്യവസ്ഥകളെയും അവയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ പ്രാപ്തമാക്കുന്ന ശ്വസന -ശാരീരിക വ്യായാമമാണ് യോഗാസനങ്ങൾ.

ഭുജംഗാസനം 

പ്രക്രിയ
1-    കൈകാലുകൾ  അടുപ്പിച്ചുവച്ച് നെറ്റി തറയിൽ മുട്ടിച്ച്‌ കമിഴ്‌ന്ന്‌ കിടക്കുക -
2     ഇരു കൈകളും മുന്നോട്ട് നീട്ടി കമിഴ്‌ത്തി വയ്‌ക്കുക
3    ശാന്താനായതിനുശേഷം ഇരു കൈകളും നെഞ്ചിനുസമീപം കമിഴ്‌ത്തി വയ്‌ക്കുക
4    സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനനുസരിച്ച് പുരികങ്ങൾക്കിടയിൽ നോക്കി,  പാമ്പ് പത്തി ഉയർത്തുന്നതുപോലെ തലയും നെഞ്ചും 45 ഡിഗ്രിവരെ ഉയർത്തുക.  -രണ്ട് സെക്കൻഡ്‌ ശ്വാസം ഉള്ളിൽ നിർത്തുക.
5    സാവധാനം ശ്വാസം വിട്ടുകൊണ്ട് ആരംഭസ്ഥിതിയിലേക്ക് തിരിച്ചുവരിക -
6    ഇത്‌ 5 മുതൽ 10 വരെ ആവർത്തിക്കുക

 

കന്ദരാസനം

    പ്രക്രിയ
1    കൈകാലുകൾ അടുപ്പിച്ചുവച്ച് (കൈകൾ കമിഴ്‌ത്തി ) ശാന്തനായി കിടക്കുക
2    ഇരുകാൽ മുട്ടുകളും മടക്കി കാൽപ്പത്തികൾ പൃഷ്ടഭാഗത്തോട് ചേർത്തുവയ്‌ക്കുക (കാൽപ്പത്തികൾ അൽപ്പം അകറ്റി )
3    സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പം അരക്കെട്ട് ഉയർത്തി താടി നെഞ്ചോട് ചേർത്തുവയ്‌ക്കുക
4    ശ്വാസം വിട്ട് സാധാരണ ശ്വാസത്തിൽ 10 സെക്കൻഡുവരെ സ്ഥിതി തുടരുക.
5    ശ്വാസം വിട്ടുകൊണ്ട് ആരംഭസ്ഥിതിയിലേക്ക് തിരിച്ചുവരിക

 

കെ ടി  കൃഷ്‌ണദാസ്‌
ചേതനയോഗ സംസ്ഥാന ഫാക്കൽറ്റി അംഗം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top