ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത



വിസ്-മൃതിയിലായ പല ജന്തുജന്യരോഗങ്ങളും രാജ്യത്തു പ്രത്യക്ഷപ്പെടുന്നത്- ആശങ്കയോടെയാണ് ലോകജനത ഉറ്റുനോക്കുന്നത്-. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യരോഗങ്ങൾ (Zoonotic Diseases) എന്നു പറയുന്നത്-. റാബിസ്-, നിപ്പ, എച്ച്- 1 എൻ1, പക്ഷിപ്പനി, കുരങ്ങുപനി, ബ്രൂസ ലോസിസ്-, വീൽസ്- ഡിസീസ്-, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി എത്രയോ ജന്തുജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ലോകമെമ്പാടും 300 ലധികം ജന്തുജന്യ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്-. പേവിഷബാധ ജന്തുജന്യരോഗങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത്- ഭീകരവും ഭീദിതവുമായ പേവിഷബാധയാണ് (റാബീസ്-). ഒരിയ്-ക്കൽ റാബീസിന്റെ പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരാളെയും ചികിത്സിച്ചു രക്ഷപെടുത്താനാവില്ല എന്നതാണ് യാഥാർഥ്യം.  ലോകജന്തുജന്യരോഗദിനത്തിനു ആരംഭം കുറിച്ചതും പേവിഷബാധ തന്നെ. 1885 ജൂലായ്- 6 ന് ലോകത്താദ്യമായി പേവിഷത്തിനെതിരെ വാക്-സിൻ മനുഷ്യരിൽ പ്രയോഗിച്ചു വിജയം കണ്ട ധന്യമുഹൂർത്തമാണ് പിൽക്കാലത്ത്- ഈ ദിനസ്-മരണക്കു തുടക്കമിട്ടത്-. മഹാനായ ലൂയിപാസ്-ചർ, ജോസഫ്-മീസ്റ്റർ എന്ന ചെറുബാലനിൽ ആദ്യമായി പേവിഷത്തിനെതിരെയുള്ള വാക്-സിൻ പ്രയോഗിച്ച്- അവനെ പേവിഷബാധയിൽ നിന്നു രക്ഷിച്ചു. പേവിഷത്തിനെതിരെ പുക്കിളിനു ചുറ്റും വേദനാജനകമായ 14 കുത്തിവയ്-പ്പുകൾ. 134 വർഷങ്ങൾ പിന്നിടുമ്പോൾ വാക്-സിനേഷൻ രംഗത്ത്- ആശാവഹമായ പുരോഗതിയുണ്ടായിരിക്കുന്നു. ആധുനിക ടിഷ്യുകൾച്ചർ വാക്-സിൻ 0-‐3-‐7-‐14‐28 എന്ന ഇടവേളകളിൽ കൈകളിലെ മാംസപേശികളിൽ 1 മി.ലി വീതം കുത്തിവയ്-ക്കുന്നു. ആവശ്യമെങ്കിൽ നായകടിയുടെ തീവ്രതയനുസരിച്ച്- ആദ്യദിവസം തന്നെ റെഡിമെയ്-ഡ്- പ്രതിരോധ ഘടകങ്ങളടങ്ങിയ ഇമ്യുണോഗ്ലോബുലിൻ കൂടി കുത്തിവയ്-ക്കുന്നു. നായകളുടെ എണ്ണവും നായകടിയും കൂടുന്നുവെങ്കിലും മരണനിരക്ക്- നന്നേ കുറഞ്ഞിരിക്കുന്നു. ചുരുങ്ങിയത്- നമ്മുടെ സംസ്ഥാനത്തെങ്കിലും മേൽ ചർമ്മത്തിനിടയിൽ ചെയ്യുന്ന IDRV (Inra Dermal Rabbies Vacination)  രീതിയാണ് ഇപ്പോൾ വ്യാപകമായി അവലംബിച്ചുവരുന്നത്-. 1 മി.ലി. വാക്-സിന്റെ സ്ഥാനത്ത്- 0.1 മി.ലി. മതി ഈ രീതിയിൽ. 0‐3‐7‐0‐28 എന്ന ഇടവേളകളിൽ കുത്തിവയ്-ക്കുന്നു. ഏറെ ആദായകരം, നൈതികം, പ്രയോജനകരം കുത്തിവയ്-പിനെളുപ്പം. എന്നാൽ പേവിഷബാധയുയർത്തുന്ന വെല്ലുവിളികൾ തുടർകഥയാകുന്നു. നായകടിയിലൂടെയാണ് നമ്മുടെ സംസ്ഥാനത്ത്- റാബീസ്- പ്രധാനമായും പകരുന്നതെന്നതിനാൽ അവയുടെ വംശവർധനവ്- പ്രതിസന്ധിയുയർത്തുന്നു. ആനിമൽ ബർത്ത്- കൺട്രോൾ പ്രോഗ്രാം (ABC പ്രോഗ്രാം) വ്യാപകമാക്കിയിട്ടുണ്ടെങ്കിലും അപ്രായോഗിക നിർദ്ദേശങ്ങൾ മൂലം ഉദ്ദേശിച്ച ഫലം കണ്ടില്ല. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുളള പാലോട്- വെറ്ററിനറി ബയോളജിക്കൽസിൽ നിന്നും പേവിഷവാക്-സിനുണ്ടാക്കുവാനുളള നീക്കവും സ്-തംഭനാവസ്ഥയിലാണ്. മനുഷ്യനും മൃഗങ്ങൾക്കുമാവശ്യമായ പേവിഷവാക്-സിൻ സംസ്ഥാനത്തിനകത്തു തന്നെ നിർമ്മിക്കാൻ കഴിഞ്ഞാൽ അത്- ഈ രംഗത്ത്- വമ്പിച്ച മുന്നേറ്റമാകും. റാബീസ്- ഒരു നോട്ടിഫയബിൾ ഡീസീസ്- ആയി ലോകാരോഗ്യസംഘടന ഇനിയും പ്രഖ്യാപിച്ചിട്ടില്ല എന്നതും ആശങ്ക യുണർത്തുന്നു. നിപാ സമീപകാലത്ത്- സംസ്ഥാനത്തുണ്ടായ നിപാ രോഗം പരത്തുന്നത്- പഴംതീനി വവ്വാലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്-. പന്നിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്-. നിപായെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് യൂണിവേഴ്-സിറ്റി ഓഫ്- കാലിഫോർണിയ ഡേവിസിലെ ചീഫ്- വൈറോളജിസ്റ്റ്- ഡോ. കോയേൻവാൻ റോംപെയുടെ അഭിപ്രായം കേരളത്തിന്റെ പൊതുജനാ രോഗ്യത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നത്-. അമേരിക്കയടക്കമുളള ഏതു രാജ്യത്തായാലും ഇത്രയും പെട്ടെന്ന് രോഗം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ കഴിഞ്ഞെന്നുവരില്ലെന്നുളള റോംപെയുടെ വാക്കുകൾ രണ്ടു പ്രാവശ്യം നിപായെ അതിജീവിച്ച കേരളത്തിന് അഭിമാനം തന്നെയാണ്. സർക്കാരിന്റെ ആത്മസമർപ്പണത്തിന്റെ സാക്ഷാത്-കാരമാണ് രോഗപ്രതിരോധമേഖലയിലെ ഈ കുതിപ്പ്-. ഇറച്ചിയുടെ ഗുണമേന്മ സംസ്ഥാനത്ത്- മാംസത്തിന്റെ ഉപയോഗം വർധിച്ചുവരുമ്പോഴും മാംസത്തിലൂടെ മനുഷ്യനു പകരാവുന്ന ജന്തുജന്യരോഗങ്ങൾ തടയാനുളള മാർഗ്ഗങ്ങൾ ശക്തമല്ല. പലരാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന പലതരം ഇറച്ചികൾ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്‌. കോഴി‐ അറവുമാടുകൾ എന്നിവയുടെ മാംസപരിശോധന കർക്കശമാക്കുക, ഇറച്ചിയുടെ ഗുണമേൻമയും ശാസ്-ത്രീയമായ മാലിന്യസംസ്-കരണവും ഉറപ്പാക്കുക എന്നിവയാണു പോംവഴി. ഇറച്ചിവെട്ടുകാർക്കും മൃഗപരിപാലകർക്കും ബ്രൂസല്ലാരോഗം ഭീഷണി ഉയർത്തുന്നു. ക്ഷയരോഗം പാലിലൂടെ പകരാമെന്നത്- പാൽ തിളപ്പിച്ചു മാത്രം ഉപയോഗിക്കുവാൻ നമ്മോടാവശ്യപ്പെടുന്നു. കന്നുകാലികൾക്കും മനുഷ്യർക്കും ഒരുപോലെ മാരകമായ ആന്ത്രാക്-സ്-, ഇറാൻ ‐ ഇറാക്ക്- യുദ്ധകാലത്ത്- കേരളത്തിലും പേടിസ്വപ്-നമായിരുന്നു. പ്രചാരണം വസ്-തുനിഷ്-ഠമാകണം പകർച്ചവ്യാധിയോ ജന്തുജന്യരോഗമോ സാമൂഹ്യപ്രശ്-നമായി മാറുമ്പോൾ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വസ്-തുനിഷ്-ഠമാകണം. ജന്തുജന്യരോഗങ്ങളിൽ നിന്നു മുക്തി നേടണമെങ്കിൽ മാധ്യമങ്ങ ളുടേയും പൊതുജനാരോഗ്യപ്രവർത്തകരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനവും പ്രായോഗികസമീപനവും ഉണ്ടാകണം. ജനങ്ങൾ അവസരത്തിനൊത്തുയരുകയും പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമാവുകയും സാമൂഹിക ഉത്തരവാദിത്തത്തോടെ മാത്രം ഇടപെടുകയും വേണം.   Read on deshabhimani.com

Related News