25 April Thursday

ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത

ഡോ. എൻ അജയൻUpdated: Thursday Jul 11, 2019


വിസ്-മൃതിയിലായ പല ജന്തുജന്യരോഗങ്ങളും രാജ്യത്തു പ്രത്യക്ഷപ്പെടുന്നത്- ആശങ്കയോടെയാണ് ലോകജനത ഉറ്റുനോക്കുന്നത്-. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യരോഗങ്ങൾ (Zoonotic Diseases) എന്നു പറയുന്നത്-. റാബിസ്-, നിപ്പ, എച്ച്- 1 എൻ1, പക്ഷിപ്പനി, കുരങ്ങുപനി, ബ്രൂസ ലോസിസ്-, വീൽസ്- ഡിസീസ്-, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി എത്രയോ ജന്തുജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ലോകമെമ്പാടും 300 ലധികം ജന്തുജന്യ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്-.

പേവിഷബാധ
ജന്തുജന്യരോഗങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത്- ഭീകരവും ഭീദിതവുമായ പേവിഷബാധയാണ് (റാബീസ്-). ഒരിയ്-ക്കൽ റാബീസിന്റെ പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരാളെയും ചികിത്സിച്ചു രക്ഷപെടുത്താനാവില്ല എന്നതാണ് യാഥാർഥ്യം.  ലോകജന്തുജന്യരോഗദിനത്തിനു ആരംഭം കുറിച്ചതും പേവിഷബാധ തന്നെ. 1885 ജൂലായ്- 6 ന് ലോകത്താദ്യമായി പേവിഷത്തിനെതിരെ വാക്-സിൻ മനുഷ്യരിൽ പ്രയോഗിച്ചു വിജയം കണ്ട ധന്യമുഹൂർത്തമാണ് പിൽക്കാലത്ത്- ഈ ദിനസ്-മരണക്കു തുടക്കമിട്ടത്-. മഹാനായ ലൂയിപാസ്-ചർ, ജോസഫ്-മീസ്റ്റർ എന്ന ചെറുബാലനിൽ ആദ്യമായി പേവിഷത്തിനെതിരെയുള്ള വാക്-സിൻ പ്രയോഗിച്ച്- അവനെ പേവിഷബാധയിൽ നിന്നു രക്ഷിച്ചു. പേവിഷത്തിനെതിരെ പുക്കിളിനു ചുറ്റും വേദനാജനകമായ 14 കുത്തിവയ്-പ്പുകൾ.

134 വർഷങ്ങൾ പിന്നിടുമ്പോൾ വാക്-സിനേഷൻ രംഗത്ത്- ആശാവഹമായ പുരോഗതിയുണ്ടായിരിക്കുന്നു. ആധുനിക ടിഷ്യുകൾച്ചർ വാക്-സിൻ 0-‐3-‐7-‐14‐28 എന്ന ഇടവേളകളിൽ കൈകളിലെ മാംസപേശികളിൽ 1 മി.ലി വീതം കുത്തിവയ്-ക്കുന്നു. ആവശ്യമെങ്കിൽ നായകടിയുടെ തീവ്രതയനുസരിച്ച്- ആദ്യദിവസം തന്നെ റെഡിമെയ്-ഡ്- പ്രതിരോധ ഘടകങ്ങളടങ്ങിയ ഇമ്യുണോഗ്ലോബുലിൻ കൂടി കുത്തിവയ്-ക്കുന്നു. നായകളുടെ എണ്ണവും നായകടിയും കൂടുന്നുവെങ്കിലും മരണനിരക്ക്- നന്നേ കുറഞ്ഞിരിക്കുന്നു. ചുരുങ്ങിയത്- നമ്മുടെ സംസ്ഥാനത്തെങ്കിലും മേൽ ചർമ്മത്തിനിടയിൽ ചെയ്യുന്ന IDRV (Inra Dermal Rabbies Vacination)  രീതിയാണ് ഇപ്പോൾ വ്യാപകമായി അവലംബിച്ചുവരുന്നത്-. 1 മി.ലി. വാക്-സിന്റെ സ്ഥാനത്ത്- 0.1 മി.ലി. മതി ഈ രീതിയിൽ. 0‐3‐7‐0‐28 എന്ന ഇടവേളകളിൽ കുത്തിവയ്-ക്കുന്നു. ഏറെ ആദായകരം, നൈതികം, പ്രയോജനകരം കുത്തിവയ്-പിനെളുപ്പം.

എന്നാൽ പേവിഷബാധയുയർത്തുന്ന വെല്ലുവിളികൾ തുടർകഥയാകുന്നു. നായകടിയിലൂടെയാണ് നമ്മുടെ സംസ്ഥാനത്ത്- റാബീസ്- പ്രധാനമായും പകരുന്നതെന്നതിനാൽ അവയുടെ വംശവർധനവ്- പ്രതിസന്ധിയുയർത്തുന്നു. ആനിമൽ ബർത്ത്- കൺട്രോൾ പ്രോഗ്രാം (ABC പ്രോഗ്രാം) വ്യാപകമാക്കിയിട്ടുണ്ടെങ്കിലും അപ്രായോഗിക നിർദ്ദേശങ്ങൾ മൂലം ഉദ്ദേശിച്ച ഫലം കണ്ടില്ല. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുളള പാലോട്- വെറ്ററിനറി ബയോളജിക്കൽസിൽ നിന്നും പേവിഷവാക്-സിനുണ്ടാക്കുവാനുളള നീക്കവും സ്-തംഭനാവസ്ഥയിലാണ്. മനുഷ്യനും മൃഗങ്ങൾക്കുമാവശ്യമായ പേവിഷവാക്-സിൻ സംസ്ഥാനത്തിനകത്തു തന്നെ നിർമ്മിക്കാൻ കഴിഞ്ഞാൽ അത്- ഈ രംഗത്ത്- വമ്പിച്ച മുന്നേറ്റമാകും. റാബീസ്- ഒരു നോട്ടിഫയബിൾ ഡീസീസ്- ആയി ലോകാരോഗ്യസംഘടന ഇനിയും പ്രഖ്യാപിച്ചിട്ടില്ല എന്നതും ആശങ്ക യുണർത്തുന്നു.

നിപാ
സമീപകാലത്ത്- സംസ്ഥാനത്തുണ്ടായ നിപാ രോഗം പരത്തുന്നത്- പഴംതീനി വവ്വാലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്-. പന്നിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്-. നിപായെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് യൂണിവേഴ്-സിറ്റി ഓഫ്- കാലിഫോർണിയ ഡേവിസിലെ ചീഫ്- വൈറോളജിസ്റ്റ്- ഡോ. കോയേൻവാൻ റോംപെയുടെ അഭിപ്രായം കേരളത്തിന്റെ പൊതുജനാ രോഗ്യത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നത്-. അമേരിക്കയടക്കമുളള ഏതു രാജ്യത്തായാലും ഇത്രയും പെട്ടെന്ന് രോഗം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ കഴിഞ്ഞെന്നുവരില്ലെന്നുളള റോംപെയുടെ വാക്കുകൾ രണ്ടു പ്രാവശ്യം നിപായെ അതിജീവിച്ച കേരളത്തിന് അഭിമാനം തന്നെയാണ്. സർക്കാരിന്റെ ആത്മസമർപ്പണത്തിന്റെ സാക്ഷാത്-കാരമാണ് രോഗപ്രതിരോധമേഖലയിലെ ഈ കുതിപ്പ്-.

ഇറച്ചിയുടെ ഗുണമേന്മ

സംസ്ഥാനത്ത്- മാംസത്തിന്റെ ഉപയോഗം വർധിച്ചുവരുമ്പോഴും മാംസത്തിലൂടെ മനുഷ്യനു പകരാവുന്ന ജന്തുജന്യരോഗങ്ങൾ തടയാനുളള മാർഗ്ഗങ്ങൾ ശക്തമല്ല. പലരാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന പലതരം ഇറച്ചികൾ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്‌. കോഴി‐ അറവുമാടുകൾ എന്നിവയുടെ മാംസപരിശോധന കർക്കശമാക്കുക, ഇറച്ചിയുടെ ഗുണമേൻമയും ശാസ്-ത്രീയമായ മാലിന്യസംസ്-കരണവും ഉറപ്പാക്കുക എന്നിവയാണു പോംവഴി.

ഇറച്ചിവെട്ടുകാർക്കും മൃഗപരിപാലകർക്കും ബ്രൂസല്ലാരോഗം ഭീഷണി ഉയർത്തുന്നു. ക്ഷയരോഗം പാലിലൂടെ പകരാമെന്നത്- പാൽ തിളപ്പിച്ചു മാത്രം ഉപയോഗിക്കുവാൻ നമ്മോടാവശ്യപ്പെടുന്നു. കന്നുകാലികൾക്കും മനുഷ്യർക്കും ഒരുപോലെ മാരകമായ ആന്ത്രാക്-സ്-, ഇറാൻ ‐ ഇറാക്ക്- യുദ്ധകാലത്ത്- കേരളത്തിലും പേടിസ്വപ്-നമായിരുന്നു.

പ്രചാരണം വസ്-തുനിഷ്-ഠമാകണം
പകർച്ചവ്യാധിയോ ജന്തുജന്യരോഗമോ സാമൂഹ്യപ്രശ്-നമായി മാറുമ്പോൾ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വസ്-തുനിഷ്-ഠമാകണം. ജന്തുജന്യരോഗങ്ങളിൽ നിന്നു മുക്തി നേടണമെങ്കിൽ മാധ്യമങ്ങ ളുടേയും പൊതുജനാരോഗ്യപ്രവർത്തകരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനവും പ്രായോഗികസമീപനവും ഉണ്ടാകണം. ജനങ്ങൾ അവസരത്തിനൊത്തുയരുകയും പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമാവുകയും സാമൂഹിക ഉത്തരവാദിത്തത്തോടെ മാത്രം ഇടപെടുകയും വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top