തളിര് സ്കോളർഷിപ് പരീക്ഷ നാളെ മുതൽ



തിരുവനന്തപുരം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷ 14 മുതൽ. സീനിയർ വിഭാഗത്തിന് (8,9,10 ക്ലാസുകൾ) 14ന് രാവിലെ 10 മുതൽ 11.30വരെയും ജൂനിയർ വിഭാഗത്തിന് (5, 6, 7 ക്ലാസുകൾ)  17നു  രാവിലെ 10 മുതൽ 11.30വരെയും ആയിരിക്കും. ഓൺലൈനായാണ്‌ പരീക്ഷ. അതതു ദിവസങ്ങളിൽ രാവിലെ 9.30നുശേഷം ലോഗിൻ ചെയ്ത് പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയാം. പരീക്ഷയെഴുതുന്നതിനുള്ള ലോഗിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ്എംഎസ് ആയി അയക്കും. സീനിയർ വിഭാഗത്തിന് ഫെബ്രുവരി 13ന് ഒരു മോക്ക് പരീക്ഷ ഉണ്ടാകും. ഇതിനുള്ള ലോഗിൻ വിവരം 11ന് എസ്എംഎസ് ആയി സീനിയർ വിഭാഗത്തിന് അയക്കും. ജൂനിയർ വിഭാഗത്തിനുള്ള എസ്എംഎസുകൾ 14നുശേഷം അയക്കും. ഫോൺ: 8547971483, 9544074633. കൂടുതൽ വിവരങ്ങൾക്ക്‌  https://ksicl.org Read on deshabhimani.com

Related News