25 April Thursday

തളിര് സ്കോളർഷിപ് പരീക്ഷ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


തിരുവനന്തപുരം
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷ 14 മുതൽ. സീനിയർ വിഭാഗത്തിന് (8,9,10 ക്ലാസുകൾ) 14ന് രാവിലെ 10 മുതൽ 11.30വരെയും ജൂനിയർ വിഭാഗത്തിന് (5, 6, 7 ക്ലാസുകൾ)  17നു  രാവിലെ 10 മുതൽ 11.30വരെയും ആയിരിക്കും. ഓൺലൈനായാണ്‌ പരീക്ഷ. അതതു ദിവസങ്ങളിൽ രാവിലെ 9.30നുശേഷം ലോഗിൻ ചെയ്ത് പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയാം.

പരീക്ഷയെഴുതുന്നതിനുള്ള ലോഗിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ്എംഎസ് ആയി അയക്കും. സീനിയർ വിഭാഗത്തിന് ഫെബ്രുവരി 13ന് ഒരു മോക്ക് പരീക്ഷ ഉണ്ടാകും. ഇതിനുള്ള ലോഗിൻ വിവരം 11ന് എസ്എംഎസ് ആയി സീനിയർ വിഭാഗത്തിന് അയക്കും. ജൂനിയർ വിഭാഗത്തിനുള്ള എസ്എംഎസുകൾ 14നുശേഷം അയക്കും. ഫോൺ: 8547971483, 9544074633. കൂടുതൽ വിവരങ്ങൾക്ക്‌  https://ksicl.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top