ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്‌തിൽ



തിരുവനന്തപുരം കഴിഞ്ഞ ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്‌ത്‌ എട്ടുമുതൽ 10 വരെ  നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- –-3  വിഷയങ്ങൾ എല്ലാം ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം. ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം. വെബ്‌സൈറ്റ്‌: www.dhsekerala.gov.in Read on deshabhimani.com

Related News