27 April Saturday

ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്‌തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 16, 2020


തിരുവനന്തപുരം
കഴിഞ്ഞ ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്‌ത്‌ എട്ടുമുതൽ 10 വരെ  നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- –-3  വിഷയങ്ങൾ എല്ലാം ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം.

ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം.

ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം. വെബ്‌സൈറ്റ്‌: www.dhsekerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top