ആർക്കിടെക്‌ചർ അഭിരുചിപരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ് ങി



രാജ്യത്തെ വിവിധ  സർവകലാശാലകളിലും എൻജിനിയറിങ് സ്ഥാപനങ്ങളിലും ആർക്കിടെക്ചർ ബിരുദ കോഴ്‌സുകളിലും പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറി (നാറ്റ 2018) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ ഏപ്രിൽ 29ന് നടത്തും.  കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്ലസ്ടു മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പാസായവരോ ഇത്തവണ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പാസായവരോ ഇത്തവണ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. www.nata.in വെബ്‌സൈറ്റിലൂടെ  മാർച്ച് രണ്ടുവരെ ഓൺലൈനായി ടെസ്റ്റിന് രജിസ്റ്റർ ചെയ്യാം.  യോഗ്യതയും പരീക്ഷയും പരീക്ഷാ കേന്ദ്രങ്ങളും സംബന്ധിച്ച കൂടുതൽ വിവരം www.nata.in  വെബ്‌സൈറ്റിൽ നിന്നറിയാം. Read on deshabhimani.com

Related News