29 March Friday

ആർക്കിടെക്‌ചർ അഭിരുചിപരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ് ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018


രാജ്യത്തെ വിവിധ  സർവകലാശാലകളിലും എൻജിനിയറിങ് സ്ഥാപനങ്ങളിലും ആർക്കിടെക്ചർ ബിരുദ കോഴ്‌സുകളിലും പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറി (നാറ്റ 2018) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ ഏപ്രിൽ 29ന് നടത്തും. 

കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്ലസ്ടു മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പാസായവരോ ഇത്തവണ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പാസായവരോ ഇത്തവണ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം.

www.nata.in വെബ്‌സൈറ്റിലൂടെ  മാർച്ച് രണ്ടുവരെ ഓൺലൈനായി ടെസ്റ്റിന് രജിസ്റ്റർ ചെയ്യാം.  യോഗ്യതയും പരീക്ഷയും പരീക്ഷാ കേന്ദ്രങ്ങളും സംബന്ധിച്ച കൂടുതൽ വിവരം www.nata.in  വെബ്‌സൈറ്റിൽ നിന്നറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top