എംജി ക്യാമ്പസില്‍ നാടന്‍പാട്ട് മത്സരം 'മുക്കുറ്റി' 30നും 31നും



കോട്ടയം > എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സര്‍വീസസും സ്കൂള്‍ ഓഫ് ലെറ്റേഴ്സും ചേര്‍ന്ന് അഖിലകേരളാതലത്തില്‍ മുക്കുറ്റി എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍ നിന്നുമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 30, 31 തീയതികളില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ കാവാലംതുരുത്തിലാണ് മത്സരം. നാട്ടറിവുകളുടെ ശേഖരണവും അവതരണവുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News