എംജിയില്‍ സിലബസ് പരിഷ്കരണ ശില്‍പ്പശാലകള്‍



കോട്ടയം > എംജി സര്‍വകലാശാല 2016–17 മുതല്‍ നടപ്പാക്കുന്ന സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ശില്‍പ്പശാലയുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. സംസ്കൃതം ബിരുദാനന്തര ബിരുദം:  18, 19  ഗവണ്‍മെന്റ് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ. ഫോണ്‍: 9947693344, സംസ്കൃതം ബിരുദം: 18, 19 ഗവണ്‍മെന്റ് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ. ഫോണ്‍: 9605136845, ബയോകെമിസ്ട്രി ബിരുദം: 19 കെഇ കോളേജ് മാന്നാനം. ഫോണ്‍: 9447036472, ബയോടെക്നോളജി ബിരുദം:  19 സ്കൂള്‍ ഓഫ് ബയോസയന്‍സസ് എംജി യൂണിവേഴ്സിറ്റി. ഫോണ്‍: 9447121737, മൈക്രോബയോളജി ബിരുദം: 19 സ്കൂള്‍ ഓഫ് ബയോസയന്‍സസ്. ഫോണ്‍: 9495524779, ബിഎസ്സി ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്സ്: 19 അല്‍ഫോന്‍സാ കോളേജ് പാലാ. ഫോണ്‍: 9495336884, എംഎസ്സി ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്സ്: 20 അല്‍ഫോന്‍സാ കോളേജ് പാലാ. ഫോണ്‍: 9495336884, മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക്: 19  രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, കളമശേരി. ഫോണ്‍: 9446330788, ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് : 18 മരിയന്‍ കോളേജ്, കുട്ടിക്കാനം ഫോണ്‍: 9447155565 എന്നീ സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ നടത്തും. താല്‍പര്യമുളള അധ്യാപകര്‍ക്ക് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ശില്‍പ്പശാലയില്‍ പങ്കെടുക്കാമെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. Read on deshabhimani.com

Related News