ലൈവ് ഓൺലൈൻ ക്ലാസുകൾക്ക്‌ രജിസ്‌റ്റർ ചെയ്യാം



തിരുവനന്തപുരം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ശാസ്ത്ര-ഗണിത വിഷയങ്ങളിൽ ലൈവ് ഓൺലൈൻ ക്ലാസുകൾ ന്യൂക്ലിയസ് ദി സെന്റർ ഓഫ് സയൻസിൽ ആരംഭിക്കുന്നു. ന്യൂക്ലിയസിലെ റെഗുലർ ഫുൾ ടൈം വിദ്യാർഥികൾക്കും മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും  വീട്ടിലിരുന്നുകൊണ്ട്‌ ലൈവ് ആയി ക്ലാസുകളിൽ പങ്കെടുക്കാം. അതതു വിഷയങ്ങളിൽ  മികച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഹൈസ്കൂൾ   ക്ലാസുകൾ സിബിഎസ്ഇ വിദ്യാർഥികൾക്ക് മാത്രമാണ്‌ . കൺസെപ്റ്റ് അധിഷ്ഠിതമായ പഠനം ഫലപ്രദമാക്കാൻ ആവശ്യമായ അനിമേഷൻ അടക്കമുള്ള നൂതനസങ്കേതങ്ങൾ ഉപയോഗിച്ചാണ് ക്ലാസുകൾ. സൗജന്യ സെഷനുകൾക്ക്‌ 15 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ:  790283 8800, 790281 8800. Read on deshabhimani.com

Related News