ഡിസൈനിങ്ങില്‍ ബിരുദ, ഉപരിപഠന പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം



ഡിസൈനിങ് പ്രൊഫഷണായി തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിരുദ, പിജി, പിഎച്ച്ഡി പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയമാണിത്. മുംബയ്, ഗുവഹാത്തി ഐഐടികളിലും ജബര്‍പുര്‍ ഐഐടിഡിഎമ്മിലും ബിഡെസ് പ്രവേശനത്തിനുള്ള  പരീക്ഷയ്ക്ക് http://www.ceed.iitb.ac.in/2018/  വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒമ്പതുമുതല്‍ നവംബര്‍ 10വരെ അപേക്ഷിക്കാം.  ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) പ്രവേശനത്തിന് 2017 ജനുവരി 22നാണ് അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍-യുസീഡ് 2017. തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. ശാസ്ത്രം/കൊമേഴ്സ്/ആര്‍ട്സ്/ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏതിലെങ്കിലും പ്ളസ്ടു പാസായവര്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കുമാണ് പരീക്ഷ എഴുതാന്‍ അര്‍ഹത. 1998 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പരീക്ഷ എഴുതാം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 1993 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാണെങ്കിലും അപേക്ഷിക്കാം. ഡിസൈനിങ്ങില്‍ ഉപരിപഠനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (സി ഇ ഇ ഡി 2018)യ്ക്ക് വു://ംംം.രലലറ.ശശയേ.മര.ശി/2018// വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒമ്പതുമുതല്‍ നവംബര്‍ 10വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരി 20ന് നടത്തും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും മൂംബയ്, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍ ഐഐടികളിലും എം ഡെസ്, പി എച്ച് ഡി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ ഡിസൈന്‍/ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ ബിരുദമാണ്യോഗ്യത. അല്ലെങ്കില്‍ എന്‍ഐഡി/സിഇപിടിയില്‍ നിന്ന് പ്രൊഫഷണല്‍ ഡിപ്ളോമ ഇന്‍ഡിസൈന്‍ അല്ലെങ്കില്‍ നാലു വര്‍ഷത്തെ ബിഎഫ്എ  അല്ലെങ്കില്‍ പഞ്ചവല്‍സര ജി ഡി ആര്‍ട്ടും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ട്സ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ബിരുദാനന്തര ബിരുദം. അവസാനവര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര ബിരുദമുള്ളവരെ പരിഗണിക്കില്ല. Read on deshabhimani.com

Related News