28 March Thursday

ഡിസൈനിങ്ങില്‍ ബിരുദ, ഉപരിപഠന പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

ഡിസൈനിങ് പ്രൊഫഷണായി തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിരുദ, പിജി, പിഎച്ച്ഡി പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയമാണിത്.
മുംബയ്, ഗുവഹാത്തി ഐഐടികളിലും ജബര്‍പുര്‍ ഐഐടിഡിഎമ്മിലും ബിഡെസ് പ്രവേശനത്തിനുള്ള  പരീക്ഷയ്ക്ക്
http://www.ceed.iitb.ac.in/2018/  വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒമ്പതുമുതല്‍ നവംബര്‍ 10വരെ അപേക്ഷിക്കാം. 

ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) പ്രവേശനത്തിന് 2017 ജനുവരി 22നാണ് അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍-യുസീഡ് 2017. തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്.
ശാസ്ത്രം/കൊമേഴ്സ്/ആര്‍ട്സ്/ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏതിലെങ്കിലും പ്ളസ്ടു പാസായവര്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കുമാണ് പരീക്ഷ എഴുതാന്‍ അര്‍ഹത.

1998 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പരീക്ഷ എഴുതാം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 1993 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാണെങ്കിലും അപേക്ഷിക്കാം.

ഡിസൈനിങ്ങില്‍ ഉപരിപഠനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (സി ഇ ഇ ഡി 2018)യ്ക്ക് വു://ംംം.രലലറ.ശശയേ.മര.ശി/2018// വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒമ്പതുമുതല്‍ നവംബര്‍ 10വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരി 20ന് നടത്തും.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും മൂംബയ്, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍ ഐഐടികളിലും എം ഡെസ്, പി എച്ച് ഡി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്.

എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ ഡിസൈന്‍/ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ ബിരുദമാണ്യോഗ്യത. അല്ലെങ്കില്‍ എന്‍ഐഡി/സിഇപിടിയില്‍ നിന്ന് പ്രൊഫഷണല്‍ ഡിപ്ളോമ ഇന്‍ഡിസൈന്‍ അല്ലെങ്കില്‍ നാലു വര്‍ഷത്തെ ബിഎഫ്എ  അല്ലെങ്കില്‍ പഞ്ചവല്‍സര ജി ഡി ആര്‍ട്ടും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ട്സ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ബിരുദാനന്തര ബിരുദം. അവസാനവര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര ബിരുദമുള്ളവരെ പരിഗണിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top