എംജി ബിരുദഫലം 11ന്



എംജി സര്‍വകലാശാല 2016 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ അവസാന സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ്) ബിരുദ പരീക്ഷകളുടെ ഫലം ജൂലൈ 11ന് പ്രസിദ്ധീകരിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഫലം 11ന് പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചത്. പരീക്ഷാ വിഭാഗത്തിലും കംപ്യൂട്ടര്‍ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥര്‍ അവധിദിനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് ഫലപ്രഖ്യാപനത്തിന് അന്തിമ നടപടികള്‍ സ്വീകരിക്കും. Read on deshabhimani.com

Related News