29 March Friday

എംജി ബിരുദഫലം 11ന്

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2016

എംജി സര്‍വകലാശാല 2016 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ അവസാന സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ്) ബിരുദ പരീക്ഷകളുടെ ഫലം ജൂലൈ 11ന് പ്രസിദ്ധീകരിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഫലം 11ന് പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചത്.

പരീക്ഷാ വിഭാഗത്തിലും കംപ്യൂട്ടര്‍ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥര്‍ അവധിദിനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് ഫലപ്രഖ്യാപനത്തിന് അന്തിമ നടപടികള്‍ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top