കലിക്കറ്റ് സർവകലാശാല എംബിഎ പ്രവേശനം: 10 വരെ അപേക്ഷിക്കാം



തേഞ്ഞിപ്പലം  > കലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിലും സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), ജോൺ മത്തായി സെന്റർതൃശൂർ, പാലക്കാട് എന്നീ സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും എംബിഎ പ്രവേശനത്തിന്് കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷകൾ പാസായവർക്ക് അപേക്ഷിക്കാനുള്ള തീയതി പത്തുവരെനീട്ടി. സർവകലാശാലാ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോറും  ജനറൽ വിഭാഗത്തിന് 500 രൂപ,  പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക്് 167 രൂപ ചലാനും സഹിതം അപേക്ഷിക്കണം. കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷയ്ക്ക് 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം സ്‌കോർ (യഥാക്രമം ജനറൽ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, പട്ടികജാതി/വർഗം) നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ്‌സി/എസ്ടി വിഭാഗം കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം പത്തിന് വൈകിട്ട് അഞ്ചിനകം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. എംബിഎ പ്രവേശനത്തിനായി ഈ സർവകലാശാലയിൽ അപേക്ഷിച്ചവരുടെ പേഴ്‌സണൽ ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ 23 മുതൽ 26 വരെയാകും. ഇത് സംബന്ധിച്ച വിവരങ്ങൾ 20ന് ശേഷം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News