നവോദയ വിദ്യാലയ പ്രവേശനം



ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാംക്ളാസ് പ്രവേശനത്തിന് 2018 ഫെബ്രുവരി 10നു നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി നവംബര്‍ 25വരെ അപേക്ഷിക്കാം. പ്രവേശനാര്‍ഥികള്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് /സര്‍ക്കാര്‍ അംഗീകൃത സ്കൂളുകള്‍/ എന്നിവയില്‍ ഏതിലെങ്കിലും 2017-18 അധ്യയനവര്‍ഷം അഞ്ചാംക്ളാസില്‍ പഠിക്കുന്നവരായിരിക്കണം. 2005 മെയ് ഒന്നിനുമുമ്പും 2009 ഏപ്രില്‍ 30നുശേഷവും ജനിച്ചവരാകരുത്. www.nvshq.org  വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. Read on deshabhimani.com

Related News