ഡിഎം എന്‍ഡോക്രൈനോളജി കോഴ്സിന് എംസിഐ അംഗീകാരം



തിരുവനന്തപുരം > കേരളത്തിലാദ്യമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡിഎം എന്‍ഡോക്രൈനോളജി  കോഴ്സിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. രണ്ട് സീറ്റുകള്‍ക്കുള്ള അംഗീകാരമാണ് എംസിഐ നല്‍കിയത്. മെഡിക്കല്‍ കോളേജിന് കിട്ടിയ ഈ അംഗീകാരം ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രമേഹം, തൈറോയിഡ്, മറ്റ് ഹോര്‍മോണ്‍ സംബന്ധമായ ശാസ്ത്രശാഖയാണ് എന്‍ഡോക്രൈനോളജി. ഇത്തരം രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലാണ് എന്‍ഡോക്രൈനോളജി എന്ന പ്രത്യേക വിഭാഗം മെഡിക്കല്‍ കോളേജില്‍ സ്ഥാപിതമായത്. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലൊഴികെ സര്‍ക്കാര്‍ മേഖലയില്‍ ഡിഎം എന്‍ഡോക്രൈനോളജി കോഴ്സ് നടത്തുന്നില്ല. Read on deshabhimani.com

Related News