കലിക്കറ്റ് സര്‍വകലാശാല എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു



കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എംബിഎ പ്രവേശനത്തിന് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കെമാറ്റ് പ്രവേശന പരീക്ഷ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇ-പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി- 167 രൂപ) ഫീ അടച്ച്  29ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്യണം.  www.cuonline.ac.in വെബ്സൈറ്റിലെ ഏപ്രില്‍ അഞ്ചിലെ എംബിഎ വിജ്ഞാപനം കാണുക. ഫോണ്‍: 0494 2407016, 2407017.  കലിക്കറ്റ് സര്‍വകലാശാല: എല്‍എല്‍എം സീറ്റ് ഒഴിവ് കലിക്കറ്റ് സര്‍വകലാശാല നിയമ പഠനവകുപ്പില്‍ നടത്തുന്ന എല്‍എല്‍എം (സ്വാശ്രയം) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 26ന് പ്രവേശന പരീക്ഷയും സ്പോട്ട് അഡ്മിഷനും നടത്തും. യോഗ്യരായവര്‍ ഇ-പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി-170 രൂപ) ഫീ അടച്ച് ംംം.രൌീിഹശില.മര.ശി എന്ന വെബ്സൈറ്റിലെ എന്‍ട്രന്‍സ് കോഴ്സസ് ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ഇ-ചലാന്‍ നമ്പരും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  25-നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവര്‍ അപേക്ഷയുടെ പ്രിന്റൌട്ട്, ചലാന്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൊണ്ടുവരണം. പ്രവേശന പരീക്ഷ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി സ്പോട്ട് അഡ്മിഷന്‍ നടത്തും. Read on deshabhimani.com

Related News