24 April Wednesday

കലിക്കറ്റ് സര്‍വകലാശാല എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017


കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എംബിഎ പ്രവേശനത്തിന് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കെമാറ്റ് പ്രവേശന പരീക്ഷ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഇ-പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി- 167 രൂപ) ഫീ അടച്ച്  29ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്യണം.  www.cuonline.ac.in വെബ്സൈറ്റിലെ ഏപ്രില്‍ അഞ്ചിലെ എംബിഎ വിജ്ഞാപനം കാണുക. ഫോണ്‍: 0494 2407016, 2407017. 

കലിക്കറ്റ് സര്‍വകലാശാല: എല്‍എല്‍എം സീറ്റ് ഒഴിവ്
കലിക്കറ്റ് സര്‍വകലാശാല നിയമ പഠനവകുപ്പില്‍ നടത്തുന്ന എല്‍എല്‍എം (സ്വാശ്രയം) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 26ന് പ്രവേശന പരീക്ഷയും സ്പോട്ട് അഡ്മിഷനും നടത്തും.

യോഗ്യരായവര്‍ ഇ-പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി-170 രൂപ) ഫീ അടച്ച് ംംം.രൌീിഹശില.മര.ശി എന്ന വെബ്സൈറ്റിലെ എന്‍ട്രന്‍സ് കോഴ്സസ് ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ഇ-ചലാന്‍ നമ്പരും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  25-നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവര്‍ അപേക്ഷയുടെ പ്രിന്റൌട്ട്, ചലാന്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൊണ്ടുവരണം. പ്രവേശന പരീക്ഷ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി സ്പോട്ട് അഡ്മിഷന്‍ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top