നീറ്റ‌് യുജി: അപേക്ഷയിലെ തെറ്റുകൾ ഇന്ന‌ുമുതൽ തിരുത്താം



തിരുവനന്തപുരം > എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ‌് യുജി–- 2019ന് അപേക്ഷിച്ചവർക്ക‌്  അപേക്ഷയിലെ പിശകുകൾ തിരുത്താൻ തിങ്കളാഴ‌്ച മുതൽ അവസരം. 31 വരെ. ntaneet.nic.in  വെബ‌്സൈറ്റിൽ തെറ്റുകൾ തിരത്തുകയും ഫോട്ടോ അപ‌്‌ലോഡ‌് ചെയ‌്തതിലെ  പോരായ‌്മകൾ പരിഹരിക്കുകയും ചെയ്യാം. ഫോട്ടോ അപ‌്‌ലോഡ‌്  ചെയ‌്തതിൽ ന്യനതകളുള്ളവരുടെ അപേക്ഷകരെ ഇ മെയിലിലൂടെയും മെസേജുകളിലൂടെയും എൻടിഎ വിവരം അറിയിച്ചിട്ടുണ്ട‌്. അപേക്ഷകളിൽ പോരായ‌്മകൾ സ്വയം ബോധ്യപ്പെട്ടാലും അവ പരിഹരിക്കാം. സംശയപരിഹാരത്തിന‌് ഇ. മെയിൽ : neetug-nta@nic.in, ഫോൺ: 8076535482, 7703859909.474015 എന്ന വിലാസത്തിൽ അയയ്‌ക്കണം. Read on deshabhimani.com

Related News