എംഎസ്‌സി നേഴ്സിങ്‌: ഓൺലൈൻ ഓപ്ഷൻ ക്ഷണിച്ചു



തിരുവനന്തപുരം എംഎസ്‌സി നേഴ്സിങ്‌ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റിന്‌ ഓപ്‌ഷൻ സമർപ്പിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ആറിന്‌ രാവിലെ 10വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തിയാകും അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 11 -നകം കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട്ട വിജ്ഞാപനം  വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ : 0471 2525300 Read on deshabhimani.com

Related News