24 April Wednesday

എംഎസ്‌സി നേഴ്സിങ്‌: ഓൺലൈൻ ഓപ്ഷൻ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


തിരുവനന്തപുരം
എംഎസ്‌സി നേഴ്സിങ്‌ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റിന്‌ ഓപ്‌ഷൻ സമർപ്പിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ആറിന്‌ രാവിലെ 10വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തിയാകും അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 11 -നകം കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട്ട വിജ്ഞാപനം  വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ : 0471 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top